Friday, August 22, 2014

സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം; സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം.

അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക ,ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ജനപ്രിയ നടപടി. .