Monday, February 3, 2020

പ്ലാറ്റിനം ജൂബിലി ആഘോഷം ഗംഭീരമായി

         പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം എ എം എൽ  പി സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികം വിവിധ പരിപാടികളോടെ സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികൾ അടക്കം പ്രദേശത്തെ നിരവധി ആളുകൾ പങ്കെടുത്തു. വാർഷികത്തിന്റെ ആദ്യദിവസം പൂർവ്വ വിദ്യാർത്ഥി ബഹുജന സംഗമമാണ് നടന്നത്. ഇതിന്റെ ഉദ്ഘാടനം എടവണ്ണ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വി ഉഷാ നായർ നിർവ്വഹിച്ചു. തുടർന്ന് നടന്ന പൂർവ്വവിദ്യാർഥികളുടെ കലാപരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. രണ്ടാം ദിവസം പൊതുസമ്മേളനത്തോടെ ആരംഭിച്ച പരിപാടി വാർഡ് മെമ്പർ കെ ടി ഉമ്മുസൽമ ഉദ്ഘാടനം ചെയ്തു. പി വി അൻവർ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. തുടർന്ന് സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. അരീക്കോട് സബ് ജില്ലയിൽ നടന്ന വിവിധ മേളകളിൽ ഉന്നത സ്ഥാനം നേടിയവരെ ആദരിച്ചു.
പൂർവ്വ വിദ്യാർത്ഥി ബഹുജന സംഗമത്തിൽ പി.ശശിധരൻ മാസ്റ്റർ(റിട്ട.ഹെഡ്മാസ്റ്റർ), എം.വാസുദേവൻ, കെ.എംബഷീർ, അബ്ദുള്ള.കെ.ടി,സുരേന്ദ്രൻ.ഇ.കെ,ലത്തീഫ്.കെ ,അഹമ്മദ് കെ.ടി, ബാലകൃഷ്ണൻ.സി ,സുഭാഷ്.എ,വിബിൻ.പി.വി,നിധീഷ് പൊതിയിൽ,ശ്യാംലാൽ,ശരത്.വി.പി, കെ.ടി.ഷെഫീഖ്.  എന്നിവർ വിവിധ രാഷ്ട്രീയ ക്ലബ്ബ് പ്രതിനിധികളായി ആശംസയർപ്പിച്ചു.സി.എസ്.നിഷാദ് നന്ദിയും പറഞ്ഞു.  രണ്ടാം ദിവസം നടന്ന പൊതുസമ്മേളനത്തിൽ ഡോ.സി.വി.സത്യനാഥൻ (മാനേജ്മെൻറ്), ബാബുരാജ്. ടി.കെ.( ബി.പി.ഒ. അരീക്കോട്),  പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം സ്കൂൾ വാർഷികാഘോഷം/ പൂർവവിദ്യാർഥി സംഗമത്തിൽ ഉപ്പയും മോനും...   ഫുട്ബോൾ ജേതാക്കൾക്ക് ജന്മനാടിന്റെ ഉജ്ജ്വല സ്വീകരണം.. ടീം പടിഞ്ഞാറെ ചാത്തല്ലൂർ..















എം.നാരായണൻകുട്ടി (സ്പന്ദനം പ്രസിഡന്റ്), സുനീർ.കെ.ടി (പി ടി എ വൈ. പ്രസിഡന്റ്),
ലിയാന ഫെഹ്മിൻ (സ്കൂൾ ലീഡർ ) എന്നിവർ ആശംസയർപ്പിച്ച സമ്മേളനത്തിൽ പി ടി എ പ്രസിഡന്റ് കെ.എം നൂറുൽ അമീൻ അധ്യക്ഷത വഹിച്ചു.സമ്മാനദാനം ബാബുരാജ്.ടി.കെ.( ബി.പി.ഒ ) നൽകുകയും സി.വി മനോജ് കുമാർ(മാനേജ്മെന്റ് പ്രതിനിധി) നന്ദിയും പറഞ്ഞു.

Sunday, January 12, 2020

നമ്മുടെ നാടിന്റെ വെളിച്ചമായ വിദ്യാലയം അതിന്റെ എഴുപത്തഞ്ചാം വാർഷികം സമുചിതമായി ആഘോഷിക്കുന്ന ഈ വേളയിൽ നമുക്ക് സർവ്വവിധ ആശംസകളും നേരാം..