തോരാതെ പെയ്ത മഴയ്ക്കും ചോർത്താനാവാത്ത ആവേശത്തിൽ ചാത്തല്ലൂരിലെ ജനത ആദ്യ കോവിഡാനന്തര ഓണാഘോഷങ്ങളെ അവിസ്മരണീയമാക്കി. വൈ.എം.സി അമ്പലപ്പടി, ചൂട്ട് ചാത്തല്ലൂർ, വി വൺ ചാത്തല്ലൂർ എന്നീ മൂന്ന് യുവജന കൂട്ടായ്മകൾ നേതൃത്വം നൽകിയ ആഘോഷ പരിപാടികളിൽ ജനം ഒഴുകിയെത്തി. രണ്ടുവർഷത്തിലേറെയായി ആഘോഷങ്ങൾ അന്യമായ നാട് ഓണക്കാലത്തിന്റെ ആവേശം വാരിപ്പുണർന്നു. വൈ എം സി ഒരുക്കിയ ഫ്യൂഷൻ ശിങ്കാരിമേളത്തിനും വി വണ്ണിന്റെ കാതടപ്പിക്കുന്ന ഡി ജെ യുടെ ഇരമ്പലിനുമൊപ്പം യുവജനങ്ങൾ ചുവടുവെച്ചു. മഴ മൂടിക്കെട്ടിയ ചെക്കുന്നിന്റെ താഴ് വാരങ്ങളിൽ ഓണനിലാവ് പെയ്തിറങ്ങി.മഴ തോരാതെ നിന്നപ്പോഴും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ആഘോഷങ്ങൾക്ക് നിറമേകാൻ മടിച്ചില്ല.
വൈ.എം.സി അമ്പലപ്പടി കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ നാലിന് 'ചാത്തല്ലൂർ ഗ്രാമോത്സവം 2022 ' എന്ന പേരിൽ വളരെ വിപുലമായ രീതിയിൽ മണക്കാട്ടു പറമ്പ് സി.വി.എൻ.എം.എ.എം.എൽ.പി സ്കൂൾ പരിസരത്ത് ഓണാഘോഷം സംഘടിപ്പിച്ചു.ക്ലബ് പ്രസിഡൻ്റ് ഫാരിസ്ചാത്തല്ലൂർ, സെക്രട്ടറി സാജൻ എം, പ്രോഗ്രം കൺവീനർ ശ്രീരാജ് എസ് കുമാർ, നിജീഷ് യു, അജ്മൽ കെ ,പ്രവീൺ, ശരത്ത്, അജേഷ് ഇ, ബിലഹരി
എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി എടവണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അൻവർ കെ ടി,ഹംന അലി അക്ബർ,ജസീൽ മാലങ്ങാടൻ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് കായികമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് രാവിലെ 10 മണിക്ക് ആരംഭിച്ചു,
നാട്ടിലെ മുഴവൻ ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരുക്കിയ സമൃദ്ധമായ ഓണസദ്യയും പരുപാടിയുടെ മാറ്റ് കൂട്ടി,പരിപാടിയുടെ ഭാഗമായുള്ള സാംസകാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘടനം ചെയ്തു,ചടങ്ങിൽ നാട്ടിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച യുവ പ്രതിഭകൾക്ക് ആദരവും നൽകി.സഖാവ് റുഷാദ് സുല്ലമി ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .തുടർന്ന് നാട്ടിലെ കലാകാരൻമാർ കലാപരിപാടിയും ഭൈരവ കലാസമിതിയുടെ ഫ്യൂഷൻ ശിങ്കാരിമേളവും കാണികൾക്ക് വേറിട്ടൊരു ദൃശ്യ, ശ്രവ്യാനുഭവും നൽകി.
ഉത്രാട ദിനമായ സെപ്തംബർ 7 ന് ചൂട്ട് കൂട്ടായ്മക്ക് കീഴിൽ ഉങ്ങിൻ പടി കേന്ദ്രീകരിച്ച് ഓണാ ഘോഷം നടത്തി. രാവിലെ എട്ട് മണിക്ക് വാർഡ് മെമ്പർ കെ.ടി അൻവർ ഫ്ലാഗ് ഓഫ് ചെയ്ത ലഹരി വിരുദ്ധ മാരത്തോണോടെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ വൈകീട്ട് വയോജന സംഗമത്തോടെ സമാപിച്ചു. കസേരകളി, മിട്ടായി പെറുക്കൽ, നാണയം ശേഖരിക്കൽ , ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ആവേശകരമായി.മാരത്തോൺ ഓട്ടമത്സരത്തിലെ വിജയികൾ ഫസീഹ് ഷബാൻ ഉഴുന്നൻ , നിയാസ് മുള്ളാശേരി , ബിജേഷ് മുതുകോടൻ എന്നിവർ യഥാക്രമം ഒന്ന് ,രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. പുക്കള മത്സരത്തിൽ സനിക ഇല്ലത്ത് വിജയിയായി. സംഗമത്തിനെത്തിയ വയോജനങ്ങൾക്ക് ഓണക്കോടിയും വിതരണം ചെയ്തു.
ട്രോമ കെയർ വളണ്ടിയേഴ്സും മാരത്തോണിനെ അനുഗമിച്ചു. പരിപാടികൾക്ക് ചൂട്ട് പ്രസിഡണ്ട് മുജീബ് ചെമ്മല, സെക്രട്ടറി ഡോ.ഫിർദൗസ്, ട്രഷറർ സി.ബാലകൃഷ്ണൻ , പി.കെ നസീർ , വിനോദ്.കെ.പി , കെ.എം അഹമ്മദ് കുട്ടി, മുസ് ബിർ എം ,മഹേഷ് ചിത്ര വർണം, യൂസഫലി ടി , ബിജേഷ് . എം, ഇ.കെ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവോണ ദിനമായ സെപ്റ്റംബർ 8 ന്
വി. വൺ ചാത്തല്ലൂർ
"ഊറ്റം 22 " എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടികൾ ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി . മണക്കാട്ടുപറമ്പിൽ നിന്നാരംഭിച്ച് അമ്പലപ്പടി, ഉങ്ങിൻ പടി , കാരേപറമ്പ് വഴി ചുറ്റി കിലുങ്ങാംകുളത്ത് സമാപിച്ച
ഘോഷയാത്രയോടൊപ്പം
ശിങ്കാരിമേളവും,പുലികളിയും,വെടിക്കെട്ടും,ഡിജെയും അരങ്ങേറി
രാത്രി 10 മണിയോട് കൂടി സമാപിച്ച പരിപാടിക്ക്
സഹീർ കെ.ടി ,നിധീഷ് വി.ടി ,
ഹനീഫ ടി.വി,നിധീഷ് പി.
ബിജേഷ് പി , അക്ബർ. എം ,സബിർ .ഇ