ചാത്തല്ലൂർ:പടിഞ്ഞാറേ ചാത്തല്ലൂർ ലഹരി മുക്ത ഗ്രാമമാകുന്നു ,അതിനു മുന്നോടിയായി ലഹരി വിരുദ്ധ ജനകീയ സമിതിക്ക് മണക്കാട്ടു പറമ്പ് മദ്രസയിൽ 'ചൂട്ട് കൂട്ടായ്മ '13/03/2016 ഞായർ വൈകുന്നേരം 7 മണിക്ക് സംഘടിപ്പിച്ച യോഗത്തിൽ തീരുമാനമായി .അൻവർ കെ ടി കൺവീനറും മുജീബ് ചെമ്മല ചെയർമാനും വാർഡ് മെമ്പർ കെ ടി ഉമ്മുസൽമ മുഖ്യ രക്ഷാധികാരിയുമാണ്. യോഗത്തിൽ ബ്ലോക്ക് മെമ്പർ സി പി ശ്രീധരൻ., വീരാനുണ്ണി മാസ്റ്റർ, കളത്തിൽ അബൂബക്കർ , ഫിലിപ്പ് മമ്പാട്, റഫീക്കാക്ക എന്നിവർ സംസാരിച്ചു. മഹേഷ് ചിത്രവർണ്ണം അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ കാരീരി അജ്മൽ സ്വാഗതവും ഇ കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment