Sunday, January 12, 2020

നമ്മുടെ നാടിന്റെ വെളിച്ചമായ വിദ്യാലയം അതിന്റെ എഴുപത്തഞ്ചാം വാർഷികം സമുചിതമായി ആഘോഷിക്കുന്ന ഈ വേളയിൽ നമുക്ക് സർവ്വവിധ ആശംസകളും നേരാം..

Saturday, April 1, 2017

Chathalloor CVNMAMLP School 72th Anniversary


ചാത്തല്ലൂർ ഗ്രാമത്തിന്റെ സാംസ്കാരിക;വിദ്യാഭ്യാസ ,കലാ മേഖലകളിൽ നാടിന് വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം അതിന്റെ 72 മത് വാർഷികം 2017 ഏപ്രിൽ 2,3,4 തീയ്യതികളിൽ ആഘോഷിക്കുന്നു ......


Monday, March 14, 2016

ലഹരി മുക്ത ഗ്രാമം

ചാത്തല്ലൂർ:പടിഞ്ഞാറേ ചാത്തല്ലൂർ ലഹരി മുക്ത ഗ്രാമമാകുന്നു ,അതിനു മുന്നോടിയായി ലഹരി വിരുദ്ധ ജനകീയ സമിതിക്ക് മണക്കാട്ടു പറമ്പ് മദ്രസയിൽ 'ചൂട്ട് കൂട്ടായ്മ '13/03/2016  ഞായർ വൈകുന്നേരം  7 മണിക്ക് സംഘടിപ്പിച്ച യോഗത്തിൽ തീരുമാനമായി .അൻവർ കെ ടി കൺവീനറും മുജീബ് ചെമ്മല ചെയർമാനും വാർഡ് മെമ്പർ കെ ടി ഉമ്മുസൽമ മുഖ്യ രക്ഷാധികാരിയുമാണ്. യോഗത്തിൽ ബ്ലോക്ക് മെമ്പർ സി പി ശ്രീധരൻ., വീരാനുണ്ണി മാസ്റ്റർ, കളത്തിൽ അബൂബക്കർ , ഫിലിപ്പ് മമ്പാട്, റഫീക്കാക്ക എന്നിവർ സംസാരിച്ചു. മഹേഷ് ചിത്രവർണ്ണം അധ്യക്ഷത നിർവഹിച്ച പരിപാടിയിൽ കാരീരി അജ്മൽ സ്വാഗതവും ഇ കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Saturday, September 26, 2015

Friday, August 22, 2014

സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം; സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം.

അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക ,ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ജനപ്രിയ നടപടി. .